അങ്കിള്‍ ഇനി കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദർശിപ്പിക്കും | filmibeat Malayalam

2018-05-02 126

മികച്ച പ്രേക്ഷകാഭിപ്രായവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം അങ്കിള്‍. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിവസം മുതല്‍ എല്ലാ പ്രധന സെന്ററുകളിലെയും ഈവനിംഗ് ഷോകള്‍ 90 ശതമാനത്തിനു മുകളില്‍ ഒക്കുപ്പന്‍സിയിലാണ് മുന്നേറുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 50 ഓളം ഹൗസ് ഫുള്‍ ഷോകള്‍ വീതം ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും വലിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള എറണാകുളം സരിത സ്‌ക്രീനില്‍ ഹൗസ്ഫുള്‍ ബോര്‍ഡ് വീഴുക എന്ന നേട്ടം ഏറെക്കാലത്തിനു ശേഷം നേടുന്ന ചിത്രമാകാനും ഞായറാഴ്ച അങ്കിളിനു ലഭിച്ചു.